കൊവിഡ് ബാധിച്ച് സൗദിയിൽ 9 പേർ കൂടി മരിച്ചു; 115 പേര്‍ ഗുരുതരാവസ്ഥയില്‍

By Web TeamFirst Published Apr 25, 2020, 7:56 PM IST
Highlights

പുതിയതായി 1197 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 16,229 ആയി.  പുതിയതായി രോഗം സ്ഥിരീകരിച്ചവിൽ 24 ശതമാനം സൗദി പൗരന്മാരും 76 ശതമാനം വിദേശികളുമാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 9 പേരാണ് പുതിയതായി മരിച്ചത്. ഏഴ് വിദേശികളും രണ്ട് സ്വദേശികളും. ആകെ മരണസംഖ്യ 137 ആയി. മക്കയിലും  ജിദ്ദയിലുമായാണ് മരണങ്ങൾ സംഭവിച്ചത്. 33നും 77നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇവരെല്ലാം സ്ഥിരമായി വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരായിരുന്നു.  അഞ്ചുപേർ മക്കയിലും നാല് പേർ ജിദ്ദയിലുമായാണ് മരിച്ചത്. 

പുതിയതായി 1197 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 16,229 ആയി.  പുതിയതായി രോഗം സ്ഥിരീകരിച്ചവിൽ 24 ശതമാനം സൗദി പൗരന്മാരും 76 ശതമാനം വിദേശികളുമാണ്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2215 ആയി. 166 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്. 13,948 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ ഗുരുതരാവസ്ഥയിലുള്ള 115 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പിന്റെ 150ലേറെ മെഡിക്കൽ സംഘങ്ങളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഫീൽഡ് ടെസ്റ്റ് നടത്തുന്നത്. അഞ്ചുപേർ കൂടി മരിച്ചതോടെ മക്ക മേഖലയിലെ കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 58 ആയി.

click me!