കൊവിഡ് 19: അതീവ ജാ​ഗ്രതയിൽ സൗദി, ഇന്ന് മുതൽ വിമാന, ട്രെയിൻ, ബസ്, ടാക്സി സർവീസുകളില്ല

By Web TeamFirst Published Mar 21, 2020, 9:33 AM IST
Highlights

ശനിയാഴ്ച രാവിലെ ആറ് മുതല്‍ 14 ദിവസത്തേക്കാണ് ഗതാഗത നിരോധനം. സ്വകാര്യ വാഹനങ്ങളും കമ്പനികളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളും മാത്രമേ ഇനി നിരത്തുകളിൽ അനുവദിക്കൂ. 

റിയാദ്: ആഭ്യന്തര പൊതുഗതാഗതം കൂടി നിർത്തിവെച്ച് സൗദി അറേബ്യ അതീവ ജാഗ്രതയിലായി. വിമാനം, ബസ്, ട്രെയിൻ, ടാക്സി എന്നീ സർവീസുകൾ 14 ദിവസത്തേക്ക് നിരോധിച്ച് ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് ഇന്ന് (ശനിയാഴ്ച) മുതൽ നടപ്പായി. 

ശനിയാഴ്ച രാവിലെ ആറ് മുതല്‍ 14 ദിവസത്തേക്കാണ് ഗതാഗത നിരോധനം. സ്വകാര്യ വാഹനങ്ങളും കമ്പനികളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളും മാത്രമേ ഇനി നിരത്തുകളിൽ അനുവദിക്കൂ. കാര്‍ഗോ വിമാനങ്ങൾ, ഗുഡ്സ് ട്രെയിനുകൾ എന്നിവ പതിവു പോലെ സര്‍വീസ് നടത്തും. ഊബർ പോലുള്ള ടാക്സി കമ്പനികളും സർവീസ് നിർത്തിവെച്ചു. 

സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി (സാപ്റ്റ്കോ) ബസ് സർവീസ്, ദമ്മാമിൽ നിന്ന് റിയാദിലേക്കും റിയാദിൽ നിന്ന് വടക്കൻ അതിർത്തിയിലെ അൽജൗഫിലേക്കുമുള്ള ട്രെയിൻ സർവീസ്, രാജ്യത്തെ വിവിധ എയർപോർട്ടുകൾ തമ്മിലുള്ള ആഭ്യന്തര വിമാന സർവീസ് തുടങ്ങിയവയെല്ലാം നിർത്തിവെച്ചതിൽ ഉൾപ്പെടും. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

click me!