സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച; ഒമാനിലെ കാര്യം നാളെ അറിയാം

Published : Mar 18, 2026, 09:00 PM IST
Ramzan

Synopsis

സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആഘോഷിക്കാൻ തീരുമാനമായി. യുഎഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും പെരുന്നാൾ വെള്ളിയാഴ്ചയായിരിക്കും. അതേസമയം, ഒമാനിലെ പെരുന്നാൾ തീയതി വ്യാഴാഴ്ചത്തെ മാസപ്പിറവി നിരീക്ഷണത്തിന് ശേഷം തീരുമാനിക്കും

റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈ വർഷത്തെ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച (മാർച്ച് 20) ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാനാണ് തീരുമാനം. യു എ ഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. അതേസമയം, ഒമാനിൽ മാസപ്പിറവി നിരീക്ഷിക്കുന്നത് വ്യാഴാഴ്ച വൈകുന്നേരമായിരിക്കും. ഒമാനിലും മുസ്ലിം കലണ്ടർ പ്രകാരം 29-ാം രാവായ നാളെ മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. നാളെ മാസപ്പിറവി കണ്ടില്ലെങ്കിൽ ശനിയാഴ്ചയുമായിരിക്കും പെരുന്നാൾ. കേരളത്തിലെ കാര്യത്തിലും നാളെയോടെ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കനത്ത മഴ മുന്നറിയിപ്പ്; സൗദിയിൽ പെരുന്നാൾ നമസ്കാരത്തിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി
തിങ്കളാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; അതീവ ജാഗ്രതാ നിർദ്ദേശവുമായി സൗദി സിവിൽ ഡിഫൻസ്