മാസ്‌ക് ധരിച്ചില്ലെങ്കിലും സാമൂഹിക അകലം പാലിച്ചില്ലെങ്കിലും പ്രവാസികളെ നാടുകടത്തും

By Web TeamFirst Published Jun 4, 2020, 12:14 PM IST
Highlights

ആയിരം റിയാലാണ് പിഴ ഈടാക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ശിക്ഷ നടപ്പാക്കിയ ശേഷം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തും. 

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള മുന്‍കരുതല്‍ നടപടികള്‍ മനഃപൂര്‍വ്വം പാലിക്കാത്ത പ്രവാസികള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, 38 ഡിഗ്രിയില്‍ ശരീരോഷ്മാവ് വര്‍ധിച്ചാല്‍ നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കല്‍ എന്നിവ ലംഘിക്കുന്നവര്‍ക്കെതിരെയാണ് നടപടി.  

ആയിരം റിയാലാണ് പിഴ ഈടാക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ശിക്ഷ നടപ്പാക്കിയ ശേഷം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തുമെന്ന് മന്ത്രാലയം അറിയിച്ചതായി 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് വിലങ്ങുതടിയായി പുതിയ കേന്ദ്ര തീരുമാനം
 

click me!