ലോക സന്തോഷ സൂചികയില്‍ ഗള്‍ഫ് മേഖലയില്‍ സൗദി അറേബ്യ ഒന്നാമത്

By Web TeamFirst Published Mar 22, 2021, 3:06 PM IST
Highlights

കൊവിഡ് വ്യാപനത്തിനെതിരെ രാജ്യം സ്വീകരിച്ച നടപടികള്‍, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം, ഇവ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു വിലയിരുത്തല്‍. 

റിയാദ്: ലോക സന്തോഷ സൂചികയില്‍ അറബ് മേഖലയില്‍ സൗദി അറേബ്യ ഒന്നാമതെത്തി. അന്താരാഷ്ട്ര തലത്തില്‍ 21-ാമതാണ് സൗദിയുടെ സ്ഥാനം. യുഎന്‍ സസ്‌റ്റൈയ്‌നബിള്‍ ഡവലപ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്‍‍‍‍‍വര്‍ക്ക് പുറത്തുവിട്ട 149 രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി അറേബ്യ മികച്ച സ്ഥാനം നേടിയത്.

കൊവിഡ് വ്യാപനത്തിനെതിരെ രാജ്യം സ്വീകരിച്ച നടപടികള്‍, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം, ഇവ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു വിലയിരുത്തല്‍. പട്ടികയില്‍ അന്താരാഷ്ട്ര തലത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഫിന്‍ലന്‍ഡ് ഒന്നാമതെത്തി. അറബ് മേഖലയില്‍ രണ്ടാം സ്ഥാനം യുഎഇയ്ക്കാണ്. ലോക സന്തോഷ സൂചികയില്‍ ആഗോള തലത്തില്‍ 27-ാമതാണ് യുഎഇയുടെ സ്ഥാനം. അറബ് മേഖലയില്‍ മൂന്നാം സ്ഥാനത്ത് ബഹ്‌റൈനാണ്. 
 

click me!