
റിയാദ്: സൗദി അറേബ്യ അഞ്ചു വർഷത്തിനുള്ളിൽ ഗ്യാസ് കയറ്റുമതി ആരംഭിക്കുമെന്നു ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകൊ. 2025 ഓടെ ഗ്യാസ് കയറ്റുമതി ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി അരാംകൊ പ്രസിഡണ്ടും സി ഇ ഓ യുമായ അമീൻ അൽ നാസിർ പറഞ്ഞു.
പ്രതിദിനം 300 കോടി ഘന അടി ഗ്യാസ് കയറ്റി അയയ്ക്കുകയെന്ന ലക്ഷ്യം നേടുന്നതിന് പടിപടിയായി ഗ്യാസ് കയറ്റുമതി ആരംഭിക്കും. വിപണിയുടെ വശ്യത്തിനു അനുസൃതമായി എണ്ണ, ഗ്യാസ് ഉൽപ്പന്ന തോത് നിര്‍ണയിക്കേണ്ടതും കരുതൽ ഉൽപ്പാദന ശേഷി ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടതും ഊർജ്ജ- വ്യവസായ മന്ത്രാലയമാണ്.
വരുമാന സ്രോതസുകൾ വൈവിധ്യവൽക്കരിക്കുന്നതിനും സൗദി അരാംകോയ്ക്ക് പദ്ധതിയുണ്ട്. ലോകത്തു ഏറ്റവും അധികം ലാഭം ലഭിക്കുന്ന കമ്പനി എന്ന സ്ഥാനം ഈ വർഷം സൗദി അരാംകോയ്ക്ക് ലഭിച്ചിരുന്നു. ആപ്പിളിനെ പിന്നിലാക്കിയാണ് ലോകത്തു ഏറ്റവും അധികം ലാഭം ലഭിക്കുന്ന കമ്പനിയെന്ന പദവി ദേശിയ എണ്ണക്കമ്പിനിയായ സൗദി അരാംകോ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam