
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ ലംഘിച്ച് അനുശോചന ചടങ്ങില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ നടപടി. 22 അറബ് വംശജര്‍ക്ക് 2,20,000 റിയാല്‍ പിഴ ചുമത്തിയതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
ആളുകള്‍ കൂട്ടം ചേരുന്ന പരിപാടികള്‍ നടത്തുന്നതിന് കര്‍ശന വിലക്കാണ് സൗദി ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിച്ച് കുടുംബപരമായ ചടങ്ങുകള്‍ നടത്തിയാല്‍ അതില്‍ പങ്കെടുക്കുന്ന ഓരോരുത്തരില്‍ നിന്നും 10,000 റിയാല്‍ വീതം ഈടാക്കും. കുടുംബപരമല്ലാത്ത ഒത്തുചേരലുകള്‍ക്ക് ഓരോരുത്തര്‍ക്കും 15,000 റിയാല്‍ വീതവും നിര്‍മാണത്തിലുള്ള കെട്ടിടങ്ങളിലും തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും ആളുകള്‍ ഒത്തുകൂടിയാല്‍ 50,000 റിയാലുമാണ് പിഴ. വ്യാപാര സ്ഥാപനങ്ങളില്‍ കൂട്ടം ചേരുന്നതിന് 500 റിയാല്‍ പിഴ ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam