സൗദിയിൽ 18 മുതല്‍ 70 വയസ്സ് വരെ പ്രായമുള്ളവർക്ക് ഉംറയ്ക്ക് അനുമതി

By Web TeamFirst Published Mar 19, 2021, 10:09 PM IST
Highlights

‘ഇഅ്ത്തമർന’ മൊബൈൽ ആപ്പ് വഴി അനുമതി നേടിയാണ് തീർഥാടനം നിർവഹിക്കേണ്ടത്. 15 ദിവസത്തിന് ശേഷം വീണ്ടും ഉംറ നിർവഹിക്കാൻ അനുമതിയുണ്ട്. 

റിയാദ്: കൊവിഡ് രണ്ടാം തരംഗം തടയാൻ സൗദി അറേബ്യയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ ഉംറ തീർഥാടനം 18നും 70നും മധ്യേ പ്രായമുള്ളവർക്കായി പരിമിതപ്പെടുത്തി. തീർത്ഥാടകർ ആരോഗ്യ മന്ത്രാലയം നിഷ്കർഷിക്കുന്ന കൊവിഡ് മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. ‘ഇഅ്ത്തമർന’ മൊബൈൽ ആപ്പ് വഴി അനുമതി നേടിയാണ് തീർഥാടനം നിർവഹിക്കേണ്ടത്. 15 ദിവസത്തിന് ശേഷം വീണ്ടും ഉംറ നിർവഹിക്കാൻ അനുമതിയുണ്ട്. ആദ്യം ലഭിച്ച അനുമതി റദ്ദായാലും വീണ്ടും അനുമതിക്കായി അപേക്ഷിക്കാം. 

click me!