
റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ അല്‍ റബ്‍വ പച്ചക്കറി മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വിവിധ വകുപ്പുകള്‍ ചേര്‍ന്നുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥരെ കണ്ട് നിരവധി വിദേശ തൊഴിലാളികളും കച്ചവടക്കാരും സാധനങ്ങള്‍ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു.
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇവിടുത്തെ തൊഴിലാളികളില്‍ പലരും പാലിക്കാറില്ലെന്ന് പരാതിയുണ്ട്. ഇവര്‍ മറ്റുള്ളവരുടെ സുരക്ഷയ്ക്ക് കൂടി ഭീഷണിയാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. ഉദ്യോഗസ്ഥരെ കണ്ട് തൊഴിലാളികള്‍ ഓടി രക്ഷപെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam