കൊറോണ: പക്ഷി മൃഗാദികളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സൗദിയുടെ​ മുന്നറിയിപ്പ്​

Web Desk   | others
Published : Feb 03, 2020, 05:56 PM ISTUpdated : Feb 03, 2020, 06:06 PM IST
കൊറോണ: പക്ഷി മൃഗാദികളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സൗദിയുടെ​ മുന്നറിയിപ്പ്​

Synopsis

ചൈനയിൽ പടരുന്ന പുതിയ കൊറോണ വൈറസിന്റെ ഉത്ഭവം മൃഗങ്ങളിൽ നിന്നാണെന്ന്​ പ്രാഥമിക വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ്​ മുന്നറിയിപ്പ്​​.

റിയാദ്​: ചൈനയിലെ വുഹാനിൽ പുതിയ കൊറോണ രോഗം പടരുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ പക്ഷി മൃഗാദികളുമായി ഇടപെടുന്നവർ മുൻകരുതലെടുക്കണമെന്ന്​ മുന്നറിയിപ്പ്​. രാജ്യത്തുള്ളതും ഇറക്കുമതി ചെയ്യുന്നതുമായ പക്ഷികളും മൃഗങ്ങളുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നവർ മതിയായ പ്രതിരോധ മുൻകരുതലെടുത്തിരിക്കണമെന്ന്​​​ സൗദി പരിസ്​ഥിതി, ജല, കാർഷിക മന്ത്രാലയവും സൗദി വന്യജീവി അതോറിറ്റിയുമാണ്​ ആവശ്യപ്പെട്ടത്​.

ചൈനയിൽ പടരുന്ന പുതിയ കൊറോണ വൈറസിന്റെ ഉത്ഭവം മൃഗങ്ങളിൽ നിന്നാണെന്ന്​ പ്രാഥമിക വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ്​ മുന്നറിയിപ്പ്​​.​ കടലിലും കരയിലുമുള്ള ചില ജീവികളെ വിൽപന നടത്തുന്ന കമ്പോളത്തിൽ നിന്നാണ്​ വൈറസിന്റെ  ഉത്ഭവമെന്നും അവിടെയുള്ള ജീവികളിൽ നിന്നാണ്​ മനുഷ്യനിലേക്ക്​ രോഗം പകർന്നതെന്നും​ റിപ്പോർട്ടുകളുണ്ടെന്ന് ​മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. സൗദിയിലെ ജീവികളി​ൽ ഇതുവരെ കെറോണ വൈറസ്​ കണ്ടെത്തിയിട്ടില്ല.

രാജ്യത്ത്​ മുമ്പ്​ രേഖപ്പെടുത്തിയ കൊറോണ വൈറസ്​ പുതിയ വൈറസിൽ നിന്ന്​ തികച്ചും വ്യത്യസ്​തമാണ്​. പല ദേശാടന പക്ഷികളുടെയും ജീവികളുടെയും വരവും പോക്കും​ സൗദി അറേബ്യ സ്​ഥിതി ചെയ്യുന്ന ഭൂമേഖലയിൽ കൂടിയാണ്​. രോഗബാധിത പ്രദേശങ്ങളിൽ നിന്ന്​ വരുന്ന പക്ഷി മൃഗാദികളിൽ നിന്നും രോഗപകർച്ച ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ പ്രകൃതിയിൽ കാണുന്ന ഇത്തരം ജീവിവർഗങ്ങളുമായി ഇടപ്പെടുമ്പോഴും ആവശ്യമായ മുൻകരുതലെടുക്കണം.

അനിവാര്യഘട്ടങ്ങളിൽ അല്ലാതെ മൃഗങ്ങളുമായുള്ള ഇടപെടൽ​ ഒഴിവാക്കുക, രോഗം പരത്തുന്ന ജീവികളെ വേട്ടയാടുകയോ, വിൽപന നടത്തുകയോ ചെയ്യാതിരിക്കുക, മുഖം മൂടി, കൈയ്യുറ പോലുള്ളവ ധരിക്കുക, മൃഗങ്ങളും പക്ഷികളുമായി ഇട​പെട്ടാൽ സോപ്പ്​ ഉപയോഗിച്ച്​ കൈ നന്നായി കഴുകുക, രോഗബാധയുടെ ലക്ഷണങ്ങളുള്ളതോ ചത്തതോ ആയ പക്ഷിമൃഗാദികളുമായി ഇടപെടു​മ്പോൾ വേണ്ട മുൻകരുതൽ സ്വീകരിക്കുക, ദേശാടന പക്ഷികൾ കൂടിയിരിക്കുന്ന സ്​ഥലങ്ങളിൽ നിന്ന്​ അകന്നു കഴിയുക, പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന ജീവികളെ വേട്ടയാടുന്നത്​ ഒഴിവാക്കുക, അപരിചിതമായ ജീവികളെ ഭക്ഷിക്കാതിരിക്കുക തുടങ്ങിയവ മനുഷ്യർക്കും മൃഗങ്ങൾക്കുമടിയിലെ രോഗപകർച്ച കുറയ്​ക്കാൻ സഹായിക്കുമെന്നും മ​ന്ത്രാലയം വാർത്താർക്കുറിപ്പിൽ പറഞ്ഞു. കൂട്ടത്തോടെ ജീവികൾ ചാവുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ