Latest Videos

ഇന്ത്യയില്‍ കുടുങ്ങിയ പൗരന്മാരെ സൗദി തിരികെ കൊണ്ടുപോയി

By Web TeamFirst Published Apr 28, 2020, 12:10 AM IST
Highlights

കേരളത്തില്‍ കുടുങ്ങിയ 138 യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വൈകിട്ടോടെ യാത്ര തിരിച്ചു. 

കോഴിക്കോട്: കൊവിഡ് 19 മൂലം കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ പൗരന്മാരെ സൗദി മന്ത്രാലയം തിരിച്ച് കൊണ്ടു പോയി. സൗദി ഭരണകൂടത്തിന്റെ പ്രത്യേക ഇടപെടലിനെ തുടര്‍ന്നാണ് മൂന്ന് വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിയത്. കേരളത്തില്‍ കുടുങ്ങിയ 138 യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വൈകിട്ടോടെ യാത്ര തിരിച്ചു. 130 സൗദി പൗരന്മാരാണ് ബംഗളൂരുവില്‍ നിന്ന് തിരിച്ച് പോയത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് മുംബൈ, ദല്‍ഹി വിമാനത്താവളങ്ങളില്‍ എത്തിച്ച സൗദി പൗരന്മാരുമായി മറ്റ് രണ്ട് വിമാനങ്ങളും യാത്ര തിരിച്ചു

ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യക അനുമതിയോടെയാണ് സര്‍വീസ് നടത്തിയത്. ഇന്ത്യയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് സര്‍വീസ് മാര്‍ച്ച് 15 ന് നിര്‍ത്തിയിരുന്നു. ഇതോടെ കുറച്ച് പേര്‍ ഇന്ത്യയില്‍ കുടുങ്ങി. സൗദി സര്‍വീസുകള്‍ മെയ് 30 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം, സൗദി ഉള്‍പ്പെടെ വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ കൊണ്ടുവരുന്നതില്‍ ഇതുവരെ നടപടികള്‍ അന്തിമമായിട്ടില്ല.

click me!