Latest Videos

സൗദി അറേബ്യയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

By Web TeamFirst Published Jun 25, 2021, 5:24 PM IST
Highlights

ഇന്ന് പുലര്‍ച്ചെയാണ് ഖമീസ് മുശൈത്തിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യംവെച്ച് ആക്രമണ ശ്രമമുണ്ടായതെന്ന് അറബ് സഖ്യസേന അറിയിച്ചു.

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഖമീസ് മുശൈത്തിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യംവെച്ച് ആക്രമണ ശ്രമമുണ്ടായതെന്ന് അറബ് സഖ്യസേന അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി തവണയാണ് ദക്ഷിണ സൗദിയില്‍ ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായത്.

click me!