
റിയാദ്: സൗദിയിൽ മയക്കുമരുന്ന് കടത്തിയതിന് പിടിയിലായ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി.
മയക്കു മരുന്ന് കടത്തിയ കേസിൽ പിടിയിലായ വനിത ഉൾപ്പെടെയുള്ള നാല് പ്രതികൾക്കാണ് ഇന്നലെ ജിദ്ദയിൽ വധശിക്ഷ നടപ്പിലാക്കിയത്. പ്രതികളിൽ രണ്ട് പേര്‍ യമൻ വംശജരും ഒരാൾ പാകിസ്താനിയും പ്രതിയായ വനിത നൈജീരിയൻ വംശജയുമാണ്. പ്രതികൾ വലിയ തോതിൽ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയിരുന്നു.
ഇവർക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്ന് ജനറൽ കോടതി പുറപ്പെടുവിച്ച വിധി അപ്പീൽ കോടതിയും ശരിവെച്ചു. തുടർന്ന് സുപ്രീം ജുഡീഷ്യൽ കോടതിയും വിധി ശരിവെച്ചതോടെയാണ് ഇവരുടെ വധ ശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam