
റിയാദ്: സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. 91 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന് ലിറ്ററിനു ഒൻപത് ഹലാലയണ് വർദ്ധിച്ചത്. വര്‍ദ്ധനവ് കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം 95 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന് ലിറ്ററിനു എട്ടു ഹലാലയാണ് കൂട്ടിയത്. ഇന്നലെ മുതൽ 95 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന്‍റെ വില രണ്ടു റിയൽ 18 ഹലാലയാണ്. പുതിയ വില നിശ്ചയിച്ചുകൊണ്ട് ദേശീയ എണ്ണക്കമ്പിനിയായ സൗദി അരംകോയാണ് ഉത്തരവിറക്കിയത്.
ഇന്ധന വില പരിഷ്‌ക്കരിക്കാനുള്ള സർക്കാർ പദ്ധതിയുടെ അടിസ്ഥാനത്തിലും ആഗോള വില കണക്കിലെടുത്തുമാണ് വില വളർദ്ധനയെന്ന് അരാംകൊ വ്യക്തമാക്കി. മാത്രമല്ല എല്ലാ മൂന്നു മാസങ്ങളിലും രാജ്യത്തെ ഇന്ധന വില പുനഃപരിശോധിക്കുമെന്ന് ഊര്‍ജ്ജ വ്യവസായ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഏറ്റവും അവസാനം സൗദിയിൽ പെട്രോൾ വിലയിൽ വർദ്ധനവുണ്ടായത് കഴിഞ്ഞ ഏപ്രിൽ 14 നു ആണ്. അന്ന് 91 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന് ലിറ്ററിനു ഏഴു ഹലാലയും 95 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന് ലിറ്ററിനു എട്ടു ഹലാലയാണ് കൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam