സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് കമ്പനികളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാനാവില്ല

By Web TeamFirst Published Sep 30, 2020, 12:43 AM IST
Highlights

വീട്ടുജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, ആയമാര്‍, സേവകര്‍ തുടങ്ങി വ്യക്തികളുടെ സ്പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് കമ്പനികളിലേക്ക്‌ ജോലി മാറാനുള്ള സാധ്യത ഇതോടെ ഇല്ലാതാവും.

റിയാദ്: സൗദി അറേബ്യയില്‍ വ്യക്തികളുടെ കീഴില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്ഥാപനങ്ങളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാനാവില്ലെന്ന് തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. ഈ സേവനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് മന്താലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ തിങ്കളാഴ്ച്ച അറിയിച്ചു.

വീട്ടുജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, ആയമാര്‍, സേവകര്‍ തുടങ്ങി വ്യക്തികളുടെ സ്പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് കമ്പനികളിലേക്ക്‌ ജോലി മാറാനുള്ള സാധ്യത ഇതോടെ ഇല്ലാതാവും. ഇത്തരം ജോലിക്കാരുടെ ഇഖാമയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രഫഷന്‍ (തസ്തിക) മാറ്റാനും ഇതോടെ സാധ്യമല്ലാതാവും. ഈ സേവനം നിര്‍ത്തിവെച്ചതിന് പ്രത്യേക കാരണമോ സേവനം പുനരാരംഭിക്കാന്‍ സാധ്യതയുള്ളതിനെക്കുറിച്ചോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

click me!