സൗദി വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം; അഞ്ച് ആളില്ലാ വിമാനങ്ങള്‍ സൗദിസേന തകര്‍ത്തു

By Web TeamFirst Published Jun 14, 2019, 10:54 AM IST
Highlights

അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമ ഗതാഗതം സാധാരണ നിലയില്‍ തന്നെയാണെന്നും വിമാനങ്ങളൊന്നും വൈകിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. സിവിലിയന്‍ പ്രദേശങ്ങളിലേക്ക് ഹൂതികള്‍ നിരന്തരം ആക്രമണം നടത്തുകയാണെന്ന് സഖ്യസേന ആരോപിച്ചു.

റിയാദ്: സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണശ്രമം. വെള്ളിയാഴ്ച രാവിലെ നടന്ന ആക്രമണശ്രമം സൗദി സുരക്ഷാസേന തകര്‍ത്തു. ഹൂതികളുടെ അഞ്ച് ആളില്ലാ വിമാനങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേനയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമ ഗതാഗതം സാധാരണ നിലയില്‍ തന്നെയാണെന്നും വിമാനങ്ങളൊന്നും വൈകിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. സിവിലിയന്‍ പ്രദേശങ്ങളിലേക്ക് ഹൂതികള്‍ നിരന്തരം ആക്രമണം നടത്തുകയാണെന്ന് സഖ്യസേന ആരോപിച്ചു. അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഇതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ തങ്ങള്‍ക്ക് എല്ലാ അധികാരവുമുണ്ടെന്നും സൗദി അറിയിച്ചു.

click me!