
റിയാദ്: യു.എ.ഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിയമാനുസൃതം താമസിക്കുന്ന വിദേശികൾക്കാണ് വാരാന്ത്യ അവധികളിൽ സൗദി സന്ദർശിക്കാൻ വിസ അനുവദിക്കുന്നത്. രാജ്യത്തു നടക്കുന്ന വിവിധ വിനോദ പരിപാടികളിൽ പങ്കെടുക്കന്നതിനുള്ള അവസരമൊരുക്കുന്നതിന്‍റെ ഭാഗമായാണ് ഇവന്‍റ് വിസ എന്നപേരിൽ സൗജന്യ വിസ അനുവദിക്കുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിന്ന് നേരിട്ട് വിസ നല്‍കുന്നതാണ് പദ്ധതി.
റിയാദ് സീസൺ അവസാനിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു വിസ സൗകര്യം ഏർപ്പെടുത്തുന്നതെന്നു അധികൃതർ അറിയിച്ചു. വാരാന്ത്യ അവധി ആഘോഷിക്കുന്നതിനായി വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മാത്രമേ സൗജന്യ വിസ ലഭ്യമാകുകയുള്ളു. രാജ്യത്തു നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരത്തെ ഓൺ അറൈവൽ വിസയും ഇ- ടൂറിസ്റ്റ് വിസയും അനുവദിച്ചിരുന്നു.
നിലവിൽ 41 മില്യൺ വിനോദ സഞ്ചാരികളാണ് സൗദിയിലെത്തുന്നത്. 2030 ഓടെ 100 മില്യൺ വിനോദസഞ്ചാരികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
2030 ൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നായി സൗദി മാറുമെന്നും രാജ്യത്തിൻറെ മൊത്തം വരുമാനം മൂന്നിൽ നിന്ന് 10 ശതമാനതെലേക്ക് ഉയരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam