സൗദിയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടുത്തം

Published : Oct 19, 2019, 01:58 PM IST
സൗദിയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടുത്തം

Synopsis

യാമ്പുവില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ യാമ്പു-ജിദ്ദ എക്സ്പ്രസ് വേയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിച്ചു.

റിയാദ്: സൗദി അറേബ്യയിലെ യാമ്പുവില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിച്ചു. യാമ്പുവില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ യാമ്പു-ജിദ്ദ എക്സ്പ്രസ് വേയിലായിരുന്നു അപകടം. പദ്ധതി പ്രദേശത്ത് സ്ഥാപിച്ചിരുന്ന 75ഓളം ക്യാബിനുകളില്‍ നാലെണ്ണം കത്തിനശിച്ചു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം, തീ കൂടുതല്‍ ക്യാബിനുകളിലേക്ക് പടരാതെ നിയന്ത്രിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് മദീന സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ; ആക്രമണം രാജ്യത്തിന് നേരെയല്ലെന്ന് വാദം, യുദ്ധത്തിലേക്ക് വലിച്ചിഴച്ചെന്ന് ഖത്തറിൻ്റെ മറുപടി
യുഎഇയിൽ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു, ഇനി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക മാർച്ച് 23ന്