ആറ് വര്‍ഷത്തിനിടെ ആദ്യമായി എഴുന്നേറ്റ് നിന്നു; അഞ്ഞൂറ് കിലോ ഭാരമുള്ള യുവാവിന്റെ ചികിത്സ വിജയകരം

By Web TeamFirst Published Oct 30, 2021, 10:49 PM IST
Highlights

ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് യുവാവ് എഴുന്നേറ്റ് നില്‍ക്കുന്നത്. സൗദിയുടെ വടക്കേ അതിര്‍ത്തി പട്ടണമായ ഖുറയാത്താണ് യുവാവിന്റെ സ്വദേശം. മുപ്പത്തിയഞ്ചാം വയസിലാണ് ശരീര ഭാരം കൂടി തുടങ്ങിയത്. നൂറ് കിലോയില്‍ നിന്ന് വൈകാതെ 450 കിലോ ആയി ഭാരം വര്‍ദ്ധിച്ചു.

റിയാദ്: അഞ്ഞൂറ് കിലോ ഭാരമുള്ള സൗദി(Saudi) യുവാവിന്‍റെ അമിത വണ്ണം( Obesity) കുറയ്ക്കാന്‍ നടത്തുന്ന ചികിത്സ വിജയത്തിലേക്ക്. മന്‍സൂര്‍ അല്‍ ഷരാരി എന്ന യുവാവ് വീല്‍ച്ചെയറില്‍ നിന്ന് എഴുന്നേറ്റ് പതിയെയാണെങ്കിലും നടക്കാന്‍ തുടങ്ങിയത്. ആറ് വര്‍ഷമായി അമിത ശരീര ഭാരം മൂലം ബുദ്ധിമുട്ടുകയായിരുന്നു നാല്‍പത് വയസുള്ള യുവാവ്.

റിയാദിലെ കിംഗ് സൗദ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ചികിത്സ. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് യുവാവ് എഴുന്നേറ്റ് നില്‍ക്കുന്നത്. സൗദിയുടെ വടക്കേ അതിര്‍ത്തി പട്ടണമായ ഖുറയാത്താണ് യുവാവിന്റെ സ്വദേശം. മുപ്പത്തിയഞ്ചാം വയസിലാണ് ശരീര ഭാരം കൂടി തുടങ്ങിയത്. നൂറ് കിലോയില്‍ നിന്ന് വൈകാതെ 450 കിലോ ആയി ഭാരം വര്‍ദ്ധിച്ചു. ഖുറയാത്തിലെ ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയപ്പോള്‍ ഭാരം 250 കിലോയാക്കി കുറയ്ക്കാനായി. എന്നാല്‍ പെട്ടെന്ന് തന്നെ വീണ്ടും ഭാരം കൂടാനുംം 500 കിലോ കവിയുകയുമായിരുന്നു. കൂടെ വളരെ ശാരീരിക വൈഷമ്യങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇതോടെ യുവാവിനെ പ്രത്യേക വിമാനത്തില്‍ റിയാദിലെത്തിച്ച് കൂടുതല്‍ വിദഗ്ധമായ ചികിത്സക്ക് വിധേയമാക്കുകയായിരുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരുമായി അറുപത് പേരാണ് ഇയാളെ ആശുപത്രിയില്‍ പരിചരിക്കുന്നത്.

click me!