സൗദിയിലെ ഫ്ലാറ്റില്‍ തീപിടുത്തം; 12 പേരെ രക്ഷപെടുത്തി

Published : Jul 24, 2019, 06:36 PM IST
സൗദിയിലെ ഫ്ലാറ്റില്‍ തീപിടുത്തം; 12 പേരെ രക്ഷപെടുത്തി

Synopsis

ഇവിടെനിന്ന് 12 പേരെ രക്ഷപെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പുകശ്വസിച്ചതിനെ തുടര്‍ന്ന് ഒരു സ്വദേശി യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

റിയാദ്: സൗദിയില്‍ നാലുനില കെട്ടിടത്തില്‍ തീപിടുത്തം. ജിദ്ദ ഹയ്യ് മര്‍വയിലെ ഫ്ലാറ്റിലാണ് തീപിടിച്ചത്. ഇവിടെനിന്ന് 12 പേരെ രക്ഷപെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പുകശ്വസിച്ചതിനെ തുടര്‍ന്ന് ഒരു സ്വദേശി യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവര്‍ക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ പ്രഥമശുശ്രൂഷ നല്‍കിയതായും സിവില്‍ ഡിഫന്‍സ് മക്ക പ്രവിശ്യ വക്താവ് മേജര്‍ നാഇഫ് അല്‍ ശരീഫ് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്, മൂടൽമഞ്ഞിനും താപനില കുറയാനും സാധ്യത
അന്താരാഷ്ട്ര യോഗാ ദിനം; അബുദാബിയിലെ വസതിയിൽ യോഗ അഭ്യസിച്ച് എംഎ യൂസഫലി