എമിറേറ്റ്സ് ഡ്രോ സമ്മാനം 70,000 ദിർഹം സൗദി സ്വദേശിക്ക്

Published : May 30, 2024, 06:59 PM IST
എമിറേറ്റ്സ് ഡ്രോ സമ്മാനം 70,000 ദിർഹം സൗദി സ്വദേശിക്ക്

Synopsis

6200-ൽ അധികം പേർ നേടിയത് 740,000 ദിർഹം.

ഓരോ ദിവസവും ആഴ്ച്ചതോറും ജീവിതങ്ങൾ മാറ്റിമറിക്കുകയാണ് എമിറേറ്റ്സ് ഡ്രോ. 100 മില്യൺ ദിർഹം വരെയാണ് സമ്മാനത്തുക. വെറും അഞ്ച് ​ദിർഹം മുതൽ ടിക്കറ്റുകൾ ആരംഭിക്കുന്നു. EASY6, FAST5, MEGA7, PICK1 എന്നിങ്ങനെ തെരഞ്ഞെടുക്കാൻ ​ഗെയിമുകൾ നിരവധി.

എല്ലാ വാരാന്ത്യവും ആയിരങ്ങളാണ് ആകാംഷയോടെ എമിറേറ്റ്സ് ഡ്രോ ഫലങ്ങൾക്കായി കാത്തിരിക്കുന്നത്. ഇത്തവണ ഭാ​ഗ്യശാലിയായത് സൗദി അറേബ്യയിൽ നിന്നുള്ള മത്സരാർത്ഥിയാണ്. ബിസിനസ് ഡെവലപ്മെന്റ് മാനേജരായ ഫൈസൽ ദഖിൽ ആണ് വിജയി. മെ​ഗാ7 ടോപ് റാഫ്ൾ സമ്മാനം നേടിയ ഫൈസലിന്റെ പേര് സ്ക്രീനിൽ തെളിഞ്ഞപ്പോൾ ആദ്യമുണ്ടായത് ഞെട്ടലാണെന്ന് വിജയി പറയുന്നു. 70,000 ദിർഹമാണ് അദ്ദേഹം നേടിയത്.

വെറും മൂന്നുമാസമേ ആയുള്ളൂ ഫൈസൽ സ്ഥിരമായി എമിറേറ്റ്സ് ഡ്രോ കളിക്കാൻ തുടങ്ങിയിട്ട്. യൂട്യൂബിൽ പലതവണ ലൈവ് ഡ്രോ കണ്ടതിന് ശേഷമാണ് തനിക്ക് തന്നെയാണ് സമ്മാനമെന്ന് ഫൈസൽ ഉറപ്പിച്ചത്. "എന്റെ പേര് സ്ക്രീനിൽ കണ്ടപ്പോൾ തന്നെ ഞെട്ടിപ്പോയി. എനിക്ക് വിശ്വസിക്കാനായില്ല." അദ്ദേഹം പറയുന്നു.

പ്രിയ നമ്പറുകളായ അഞ്ച്, മൂന്ന് എന്നിവയുടെ കോമ്പിനേഷനുള്ള നമ്പറാണ് ഫൈസൽ തെരഞ്ഞെടുത്തത്. കുടുംബത്തോടൊപ്പം വെക്കേഷന് പോകാനാണ് ഫൈസൽ ആ​ഗ്രഹിക്കുന്നത്. മാത്രമല്ല വീട് മോടിയാക്കാനും സമ്മാനത്തുക ഉപയോ​ഗിക്കും.

ഈ ആഴ്ച്ച പങ്കെടുത്ത 6200-ൽ അധികം മത്സരാർത്ഥികൾ വിജയികളായി. മൊത്തം 74,000 ദിർഹമാണ് ഇവർ വീതിച്ചെടുത്തത്. മെയ് 31 മുതൽ ജൂൺ 2 വരെ യു.എ.ഇ സമയം രാത്രി 9-ന് ആണ് അടുത്ത ലൈവ് ഡ്രോകൾ. എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഡ്രോ ലൈവ് ആയി കാണാം.

EASY6, FAST5, MEGA7, PICK1 കളിച്ച് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാം. നമ്പറുകൾ തെരഞ്ഞെടുക്കാൻ വിളിക്കാം - +971 4 356 2424 ഫോളോ ചെയ്യൂ @emiratesdraw കൂടുതൽ വിവരങ്ങൾക്ക് - customersupport@emiratesdraw.com or visit www.emiratesdraw.com

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ