
റിയാദ്: കൊവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ക്ക് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് നല്‍കിയാല്‍ മതിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം. രോഗമുക്തി നേടി ആറു മാസത്തിന് ശേഷമാണ് ഈ കുത്തിവെപ്പ് എടുക്കേണ്ടത്.
പകര്‍ച്ചവ്യാധികള്‍ക്കായുള്ള ദേശീയ സമിതി ഇക്കാര്യം സ്ഥിരീകരിച്ചു. കൊവിഡ് മുക്തരായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ കൊണ്ടുതന്നെ പ്രതിരോധ ശേഷി നേടാനാവും. അവരുടെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ ഒരു ഡോസ് വാക്‌സിന്‍ ഉത്തേജിപ്പിക്കും. 'ആറുമാസത്തിനുള്ളില്‍ ആരോഗ്യനില വീണ്ടെടുക്കുന്നു' എന്ന വാചകത്തോടെയായിരിക്കും ഇങ്ങനെയുള്ളവരുടെ ആരോഗ്യ സ്ഥിതിവിവരം തവല്‍ക്കനാ ആപ്പില്‍ പ്രത്യക്ഷപ്പെടുക. പുതിയ കൊവിഡ് കേസുകളെ ജാഗ്രതയോടെയാണ് മന്ത്രാലയം കൈകാര്യം ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി പറഞ്ഞു. സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് കൂടുതല്‍ അടുത്തുവരികയാണെന്നും ആരോഗ്യ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam