കൊവിഡ്: സൗദിയില്‍ 1,194 പുതിയ കേസുകളും 1,164 രോഗമുക്തിയും

By Web TeamFirst Published Jul 25, 2021, 8:56 PM IST
Highlights

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1,194 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ  1,164  പേര്‍ രോഗമുക്തി നേടിയെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ 12 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ 90,028 കൊവിഡ് പരിശോധനകളാണ് ഇന്ന് നടത്തിയത്.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 518,143 ആയി. 499,129 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,167 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 10,847 ആയി ഉയര്‍ന്നു. ഇതില്‍ 1,408 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 293, കിഴക്കന്‍ പ്രവിശ്യ 226, മക്ക 183, അസീര്‍ 122, ജീസാന്‍ 92, അല്‍ഖസീം 70, മദീന 54, ഹായില്‍ 53, നജ്‌റാന്‍ 39, അല്‍ബാഹ 21, തബൂക്ക് 19, വടക്കന്‍ അതിര്‍ത്തി മേഖല 14, അല്‍ജൗഫ് 5. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 24,369,731 ഡോസായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!