സൗദി അറേബ്യയില്‍ 139 പുതിയ കൊവിഡ് രോഗികള്‍; 12 മരണം

Published : Dec 13, 2020, 10:55 PM IST
സൗദി അറേബ്യയില്‍ 139 പുതിയ കൊവിഡ് രോഗികള്‍; 12 മരണം

Synopsis

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 139 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി 12 പേര്‍ മരിച്ചു. 202 രോഗബാധിതര്‍ സുഖം  പ്രാപിച്ചു. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 359888 ഉം രോഗമുക്തരുടെ എണ്ണം 350549 ഉം ആയി. മരണസംഖ്യ 6048 ആയി ഉയര്‍ന്നു.

കൊവിഡ് ബാധിതരായി  ഇനി ബാക്കിയുള്ളത് 3291 പേര്‍ മാത്രമാണ്. ഇതില്‍ 499 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ  വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24  മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 44, മക്ക 33, കിഴക്കന്‍ പ്രവിശ്യ 16, അസീര്‍ 14, മദീന 11, തബൂക്ക് 5, അല്‍ജൗഫ്  4, അല്‍ബാഹ 4, ഖസീം 3, നജ്‌റാന്‍ 2, ഹാഇല്‍ 2, ജീസാന്‍ 1.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

The UAE Lottery – ആദ്യമായി ഗെയിം കളിച്ചു; കൈയ്യിൽ എത്തിയത് AED 5 മില്യൺ
അഞ്ച് ദിവസത്തെ നീണ്ട പെരുന്നാൾ അവധിക്ക് സാധ്യത, ഒമാനിൽ ആകാംക്ഷയോടെ പ്രവാസികളും