സൗദി അറേബ്യയില്‍ 322 പേര്‍ക്ക് കൂടി കൊവിഡ്

By Web TeamFirst Published Nov 26, 2020, 11:38 PM IST
Highlights

ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 5334 ആയി കുറഞ്ഞു. ഇതില്‍ 699 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.

റിയാദ്: സൗദി അറേബ്യയില്‍ 322 പേര്‍ക്ക് കൂടി വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. 428 പേര്‍ കൂടി കൊവിഡ് മുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങളാണ്  റിപ്പോര്‍ട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകളുടെ എണ്ണം 356389 ആയി. രോഗമുക്തരുടെ ആകെ എണ്ണം 345215 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5840 ആണ്.

ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 5334 ആയി കുറഞ്ഞു. ഇതില്‍ 699 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.  രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.7 ശതമാനമായി. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും  കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്, 65. ജിദ്ദ 29, മക്ക 24, മദീന 22, ഉനൈസ 11, ത്വാഇഫ് 11, വാദി ദവാസിര്‍ 11, അല്‍ഖര്‍ജ് 10, യാംബു 9, മജ്മഅ 8, ബുറൈദ 7,  ദമ്മാം 7, തബൂക്ക് 7, ഹുഫൂഫ് 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.

click me!