സൗദി അറേബ്യയില്‍ ഇന്ന് 363 പുതിയ കൊവിഡ് കേസുകള്‍

By Web TeamFirst Published Nov 8, 2020, 9:42 PM IST
Highlights

7666 പേര്‍ രാജ്യത്തെ വിവിധ  ആശുപത്രികളിലും മറ്റും ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 757 പേര്‍ ഗുരുതരാവസ്ഥയിലാണ്.

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 363 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 420 പേര്‍ സുഖം പ്രാപിച്ചു. 15 പേര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചു. ആകെ  കേസുകളുടെ എണ്ണം 350,592 ആയി. രോഗമുക്തരുടെ ആകെ എണ്ണം 337,386 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5540 ആയി.

7666 പേര്‍ രാജ്യത്തെ വിവിധ  ആശുപത്രികളിലും മറ്റും ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 757 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്  96.2 ശതമാനമായും മരണനിരക്ക് 1.6 ശതമാനമായും തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്  റിയാദിലാണ്, 62. മദീന 56, യാംബു 25, മക്ക 25, ജിദ്ദ 22, ദഹ്‌റാന്‍ 13, ഹുഫൂഫ് 12, ദമ്മാം 11, ഹാഇല്‍ 8, അഖീഖ് 7, മഖ്വ 6, ബുറൈദ 6, ഖമീദ് മുശൈത് 6, നജ്‌റാന്‍ 6  എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.

click me!