സൗദിയില്‍ ഇന്ന് 1,116 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published May 13, 2021, 8:14 PM IST
Highlights

ആകെ മരണസംഖ്യ 7,111 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,244 പേരാണ് ചികിത്സയിലുള്ളത്.

റിയാദ്: സൗദി അറേബ്യയില്‍ 1,116 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 1,129 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 11 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,30,505 ആയി. അതില്‍ 4,14,139 പേര്‍ രോഗമുക്തരായി.

ആകെ മരണസംഖ്യ 7,111 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,244 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,344 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 377, മക്ക 320, കിഴക്കന്‍ പ്രവിശ്യ 134, മദീന 71, അസീര്‍ 54,  ജീസാന്‍ 45, അല്‍ഖസീം 35, തബൂക്ക് 18, നജ്‌റാന്‍ 18, ഹായില്‍ 17, അല്‍ബാഹ 13, വടക്കന്‍ തിര്‍ത്തി മേഖല 10, അല്‍ജൗഫ് 4.


 

click me!