സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളില്‍ വര്‍ധനവ്

Published : Jan 20, 2021, 09:28 PM IST
സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളില്‍ വര്‍ധനവ്

Synopsis

അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും 2048 ആയി ഉയര്‍ന്നു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 331 ആയി.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്ന് 238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 173 പേര്‍ കൂടി കൊവിഡ് മുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മൂന്നുപേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 365563 ഉം രോഗമുക്തരുടെ എണ്ണം 357177 ഉം ആയി. ആകെ മരണസംഖ്യ 6338 ആയി ഉയര്‍ന്നു.

അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും 2048 ആയി ഉയര്‍ന്നു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 331 ആയി. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 86, കിഴക്കന്‍ പ്രവിശ്യ 56, മക്ക 38, മദീന 11, ഹാഇല്‍ 11, അസീര്‍ 10, വടക്കന്‍ അതിര്‍ത്തി മേഖല 10, അല്‍ബാഹ 6, ഖസീം 4, നജ്‌റാന്‍ 3, ജീസാന്‍ 1, അല്‍ജൗഫ് 1, തബൂക്ക് 1.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദുബായിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന
120 ദിവസം, സൗദിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, നഷ്ടപരിഹാരത്തിൽ ആശയക്കുഴപ്പം, മൃതദേഹം ഏറ്റെടുക്കാതെ കുടുംബം