വാഹനം പെട്രോളൊഴിച്ച് കത്തിച്ച യുവാവിനായി അന്വേഷണം

By Web TeamFirst Published Oct 9, 2021, 9:44 AM IST
Highlights

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 

റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) ജിസാനില്‍ (Jazaan) പെട്രോളൊഴിച്ച് കാര്‍ കത്തിച്ച യുവാവിനായി സുരക്ഷാ വകുപ്പുകള്‍ (Security departments) അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്‍ക്ക് ജിസാനിലെ ഒരു പള്ളിയുടെ മുന്നില്‍ കാര്‍ നിര്‍ത്തിയ ശേഷം ഉടമ പള്ളിയില്‍ കയറിപ്പോയ സമയത്താണ് അജ്ഞാതനായ യുവാവ് സ്ഥലത്തെത്തി കാറിന് തീയിട്ടത്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വാഹനം നിര്‍ത്തിയ ശേഷം ഉടമ പുറത്തിറങ്ങിയപ്പോയ സമയത്ത് മറ്റൊരു കാറിലെത്തിയ യുവാവ് അല്‍പനേരം പരിസരം വീക്ഷിക്കുന്നതും തുടര്‍ന്ന് കാറിന്റെ ഇന്ധന ടാങ്കിന് സമീപം പെട്രൊളൊഴിച്ച് കത്തിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ശേഷം ഇയാള്‍ വന്ന കാറില്‍ തന്നെ സ്ഥലംവിട്ടു.

കാറുടമ പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് തീ ആളിപ്പടരുന്നത് കണ്ടത്. തീ അണച്ച ശേഷം പരിസരത്തെ സ്ഥാപനങ്ങളിലെ സി.സി.ടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് കാറിലെത്തിയ യുവാവ് തീയിടുന്നത് ശ്രദ്ധയില്‍പെട്ടത്. ഇക്കാര്യം കാറുടമ സുരക്ഷാ വകുപ്പുകളെ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം പുരോഗമിക്കുന്നത്.
 

click me!