ഇന്ത്യയ്ക്ക് സൗദിയുടെ സഹായം; ഓക്‌സിജന്‍ സിലിണ്ടറുകളും ടാങ്കുകളും എത്തിക്കും, നന്ദി അറിയിച്ച് അദാനി

By Web TeamFirst Published Apr 25, 2021, 8:56 AM IST
Highlights

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് എത്തിക്കും.

റിയാദ്: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ സഹായഹസ്തം. സൗദിയില്‍ നിന്ന് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും ഇന്ത്യയിലെത്തിക്കും. സൗദിയിലെ ലിന്‍ഡെ കമ്പനിയില്‍ നിന്നുള്ള ഓക്‌സിജനാണ് ഇന്ത്യയിലേക്ക് എത്തിക്കുക.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് എത്തിക്കും. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സിജന്‍ ഇന്ത്യയിലെത്തിക്കുക. ഈ ദൗത്യത്തില്‍ അദാനി ഗ്രൂപ്പും ലിന്‍ഡെയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പിന്തുണയ്ക്കും സഹകരണത്തിനും സഹായത്തിനും സൗദി ആരോഗ്യ മന്ത്രാലയത്തിന്  നന്ദി അറിയിക്കുന്നതായും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.  

Embassy of India is proud to partner with Adani group and M/s Linde in shipping much needed 80MT liquid oxygen to India. Our hearfelt thanks to Ministry of Health Kingdom of Saudi Arabia for all their help, support and cooperation. pic.twitter.com/6j8NuGwtCB

— India in Saudi Arabia (@IndianEmbRiyadh)

ടാങ്കുകള്‍ക്കും സിലിണ്ടറുകള്‍ക്കും പുറമെ 5,000 മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ സിലിണ്ടറുകളും ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ട്വീറ്റ് ചെയ്തു. ഇക്കാര്യത്തില്‍ നല്‍കിയ പിന്തുണയ്ക്ക് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔസാഫ് സഈദിന് നന്ദി അറിയിക്കുന്നതായി അദാനി കൂട്ടിച്ചേര്‍ത്തു. 

In addition to ISO cryogenic tanks, we are also securing from Linde Saudi Arabia another 5,000 medical-grade oxygen cylinders. These too will be quickly sent to India. I am thankful to our Ambassador to Saudi Arabia Dr. Ausaf Sayeed for assisting us in this regard. (3/3) pic.twitter.com/p2hRCLqRon

— Gautam Adani (@gautam_adani)
click me!