
റിയാദ്: ചൈനീസ് നഗരമായ വുഹാനിൽ നിന്ന് സൗദി അറേബ്യയിലേക്ക് തിരികെ കൊണ്ടുവന്ന 10 വിദ്യാർഥികൾക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിശോധനയുടെ ആദ്യ ലാബോറട്ടറി ഫലമാണ് മന്ത്രാലയം പുറത്തുവിട്ടത്.
പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും മുൻകരുതലെന്നോണം 14 ദിവസത്തേക്ക് വിദ്യാർഥികളെ മെഡിക്കൽ സംഘത്തിന് കീഴിൽ പ്രത്യേകം നിരീക്ഷിക്കും. തുടർ പരിശോധനാ നടപടികൾ പൂർത്തിയാക്കുന്നതിനും രോഗമുതക്തമാണെന്ന് പൂർണമായും ഉറപ്പുവരുത്തുന്നതിനുമാണിത്. ഞായറാഴ്ചയാണ് ചൈനയിലെ വുഹാൻ മേഖലയിൽ നിന്ന് 10 സൗദി വിദ്യാർഥികളെ സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശത്തെ തുടർന്ന് പ്രത്യേക വിമാനത്തിൽ റിയാദിലെത്തിച്ചത്. ഇവരെ പിന്നീട് വിദഗ്ധരായ മെഡിക്കൽ സംഘത്തോടൊപ്പം പുർണ സജ്ജവും അനുയോജ്യവുമായ താമസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam