പ്രവാസികള്‍ക്ക് തിരിച്ചടി; അക്കൗണ്ടിങ് രംഗത്ത് 9,800 തൊഴിലവസരങ്ങൾ നഷ്‍ടപ്പെടും

By Web TeamFirst Published Jun 13, 2021, 5:18 PM IST
Highlights

അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് ജോലികളിലാണ് സ്വദേശിവത്കരണം. 

റിയാദ്: സൗദി അറേബ്യയിൽ അക്കൗണ്ടിങ് രംഗത്തെ ജോലികളിൽ 30 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിനുള്ള നടപടി തുടങ്ങി. ഇതോടെ ഈ മേഖലയിൽ നിലവിൽ 9,800 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് ജോലികളിലാണ് സ്വദേശിവത്കരണം. 

ഫിനാൻസ് ആന്റ് അക്കൗണ്ടിങ് മാനേജർ, അക്കൗണ്ട്സ്, ബജറ്റ് മാനേജർ, ഫിനാൻഷ്യൽ റിപ്പോർട്ടിങ് വിഭാഗം മാനേജർ, സകാത്ത് ആന്റ് ടാക്സ് വിഭാഗം മാനേജർ, ഇന്റേണൽ ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റ് മാനേജർ, ജനറൽ ഓഡിറ്റ് വിഭാഗം മാനേജർ, ഇന്റേണൽ ഓഡിറ്റ് പ്രോഗ്രാം മേധാവി, ഫിനാൻഷ്യൽ കൺട്രോളർ, ഇന്റേണൽ ഓഡിറ്റർ, സീനിയർ ഫിനാൻഷ്യൽ ഓഡിറ്റർ, ജനറൽ അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, ഓഡിറ്റർ, ജനറൽ അക്കൗണ്ടിങ് ടെക്നീഷ്യൻ, ഓഡിറ്റ് ടെക്നീഷ്യൻ, കോസ്റ്റ് അക്കൗണ്ട്സ് ടെക്നീഷ്യൻ, ഫിനാൻഷ്യൽ ഓഡിറ്റ് സൂപർവൈസർ, കോസ്റ്റ് ക്ലർക്ക്, ഫിനാൻസ് ക്ലർക്ക്, ബുക്ക് കീപ്പിങ് ക്ലർക്ക് എന്നീ ജോലികളിലാണ് 30 ശതമാനം സ്വദേശിവത്കരണം. സൗദിയിൽ തൊഴിൽ തേടുന്ന വിദേശികൾക്ക് ഇത് വലിയ തിരിച്ചടിയാണ്. നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും.

click me!