സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിൽ സ്വദേശിവത്ക്കരണം; നിരവധിപ്പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

By Web TeamFirst Published Oct 1, 2018, 5:45 PM IST
Highlights

മത്സ്യബന്ധനത്തിന് പോകുന്ന ഓരോ ബോട്ടിലും ഇനി മുതൽ ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. സ്വദേശികളില്ലാതെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾക്ക് ലൈസൻസ് നൽകില്ല.

റിയാദ്: സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിൽ സ്വദേശിവത്ക്കരണം പ്രാബല്യത്തിൽ വന്നു. മത്സ്യബന്ധനത്തിന് പോകുന്ന ഓരോ ബോട്ടിലും ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.
 
മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവത്ക്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് പരിസ്ഥിതി- ജല കൃഷി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സ്യബന്ധനത്തിന് പോകുന്ന ഓരോ ബോട്ടിലും ഇനി മുതൽ ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. സ്വദേശികളില്ലാതെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾക്ക് ലൈസൻസ് നൽകരുതെന്ന് മന്ത്രാലയം അതിർത്തി സുരക്ഷാ സേനയോടു ആവശ്യപ്പെട്ടിട്ടുണ്ട്.

മത്സ്യബന്ധന മേഖലയിൽ സ്വദേശികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനും ഈ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് സൗദിവത്കരണത്തിലൂടെ മന്ത്രാലയം ലക്ഷ്യമാക്കുന്നത്. നിലവിൽ മുപ്പത്തിനായിരത്തിലേറെ പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇതിൽ കൂടുതലും ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളാണ്.

click me!