യുഎഇയില്‍ രണ്ട് ദിവസം വിദ്യാലയങ്ങള്‍ക്ക് അവധി

By Web TeamFirst Published Feb 3, 2019, 11:27 PM IST
Highlights

ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ പബ്ലിക് സ്കൂളുകള്‍ക്ക് നാളെ അവധിയായിരിക്കും. മറ്റന്നാള്‍ രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും

ദുബൈ: യുഎഇയിലെ വിദ്യാലയങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ പബ്ലിക് സ്കൂളുകള്‍ക്ക് നാളെ അവധിയായിരിക്കും. മറ്റന്നാള്‍ രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

അവധിയുടെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, മാര്‍പ്പാപ്പയുടെ യു.എ.ഇ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് അവധിയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

click me!