ബഹ്റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി 29 വരെ നീട്ടി

By Web TeamFirst Published Mar 6, 2020, 2:14 PM IST
Highlights

അവധിയാണെങ്കിലും അധ്യാപക, അനധ്യാപക ജീവനക്കാര്‍ ഞായറാഴ്ച മുതല്‍ ജോലിക്കെത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 

മനാമ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബഹ്റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധി മാര്‍ച്ച് 29 വരെ നീട്ടി. കിന്റര്‍ഗാര്‍ട്ടനുകള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെയുള്ള പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം അവധിയാണെങ്കിലും അധ്യാപക, അനധ്യാപക ജീവനക്കാര്‍ ഞായറാഴ്ച മുതല്‍ ജോലിക്കെത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവണ്‍മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 

click me!