ദുബായിലെ സ്കൂളുകളില്‍ ക്ലാസുകള്‍ നേരത്തെ അവസാനിപ്പിക്കുന്നു

Published : Dec 11, 2019, 01:37 PM IST
ദുബായിലെ സ്കൂളുകളില്‍ ക്ലാസുകള്‍ നേരത്തെ അവസാനിപ്പിക്കുന്നു

Synopsis

ബുധനാഴ്ച രാവിലെ പെയ്ത മഴയില്‍ ചില റോഡുകളില്‍ വെള്ളം കയറുകയും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു.

ദുബായ്: കനത്ത മഴയെ തുടര്‍ന്ന് ദുബായിലെ ചില സ്കൂളുകളില്‍ ക്ലാസുകള്‍ നേരത്തെ അവസാനിപ്പിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കി. ബുധനാഴ്ച രാവിലെ പെയ്ത മഴയില്‍ ചില റോഡുകളില്‍ വെള്ളം കയറുകയും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു. 

ഉച്ചയ്ക്ക് 11 മണി മുതല്‍ തന്നെ പല സ്കൂളുകളും ക്ലാസുകള്‍ അവസാനിപ്പിക്കുകയാണെന്ന് രക്ഷിതാക്കളെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള എസ്എംഎസ് സന്ദേശങ്ങളാണ് രക്ഷിതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്.  മഴ ശക്തമാകന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നഗരം ഉത്സവ ലഹരിയിലേക്ക്, 'മസ്കറ്റ് നൈറ്റ്സ് 2026' ജനുവരി ഒന്ന് മുതൽ
തണുത്തുവിറച്ച് ഒമാൻ, രാജ്യത്ത് അതിശൈത്യം, താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി