സെക്യൂരിറ്റി ഗാർഡിന് ദി യു.എ.ഇ ലോട്ടറിയുടെ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്

Published : Jun 09, 2026, 11:06 AM IST
The UAE Lottery

Synopsis

26 വയസ്സുകാരൻ ദി യു.എ.ഇ ലോട്ടറിയുടെ ലക്കി ഡേ ഡ്രോയിലൂടെ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടി.

നാല് വർഷം മുൻപാണ് തയബ് ഖാൻ നേപ്പാളിൽ നിന്നും യു.എ.ഇയിലേക്ക് ചേക്കേറിയത്. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ഈ 26 വയസ്സുകാരൻ ഇന്ന് ദി യു.എ.ഇ ലോട്ടറിയുടെ ലക്കി ഡേ ഡ്രോയിലൂടെ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടി.

അഞ്ച് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് തയബ് ദി യു.എ.ഇ ലോട്ടറിയിൽ പങ്കെടുത്തിരുന്നത്. ഓരോ തവണയും നമ്പറുകൾ തെരഞ്ഞെടുക്കാനുള്ള അവസരം ഓരോരുത്തർക്ക് ലഭിക്കും. ഇത്തവണ തയബിനായിരുന്നു ഊഴം.

ഗ്രാൻഡ് പ്രൈസ് നേടിയ ഡ്രോ തയബ് നേരിട്ടു കണ്ടില്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം.

"മുൻപും ഇതുപോലെ ഇമെയിലുകൾ കിട്ടിയിട്ടുണ്ട്. ചെറിയ സമ്മാനങ്ങളായിരുന്നതിനാൽ കൂടുതലൊന്നും ചിന്തിക്കാൻ തോന്നിയില്ല. പക്ഷേ, ഇത്തവണ മെയിൽ തുറന്ന് 30 മില്യൺ ദിർഹം എന്ന് കണ്ടപ്പോൾ കൈകൾ വിറയ്ക്കാൻ തുടങ്ങി. കാലുകൾ വിറച്ചു. ഞാൻ കരുതി, ഇതൊരു സ്വപ്നമാണെന്ന്. ഇപ്പോഴും എനിക്ക് ഇത് വാക്കുകൾകൊണ്ട് വിവരിക്കാനാകുന്നില്ല."

ഒരു ടിക്കറ്റ്. അഞ്ച് സുഹൃത്തുക്കൾ

30 മില്യൺ ദിർഹം സമ്മാനം തുല്യമായി വീതിക്കുമെന്നാണ് തയബ് പറയുന്നത്. ഓരോരുത്തർക്കും 6 മില്യൺ ദിർഹം വീതം. ഇതിന് മുൻപ് അവർ ചെറിയ വിജയങ്ങളാണ് ആഘോഷിച്ചിരുന്നത്. ചിലപ്പോൾ മൂന്നു നമ്പറുകൾ, അല്ലെങ്കിൽ നാലു നമ്പറുകൾ മാച്ച് ചെയ്യും.

"ഞാൻ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ഭാവി മില്യണയർമാർ എന്ന പേരിൽ. ജയിച്ചു കഴിഞ്ഞപ്പോൾ ആ പേര് മാറ്റി. മില്യണയർമാർ എന്നാക്കി."

ഇത്തവണ നമ്പറുകൾ തെരഞ്ഞെടുത്തത് പ്രത്യേകിച്ച് ഒരു ചിന്തയും കൂടാതെയാണെന്ന് വിജയി പറയുന്നു.

ആദ്യ കോൾ

തയബ് ആദ്യം വിളിച്ചത് നേപ്പാളിലുള്ള അമ്മാവനെയാണ്. അച്ഛനെപ്പോലെ തയബ് കണക്കാക്കുന്ന അദ്ദേഹമാണ് യു.എ.ഇയിലേക്കുള്ള വഴി തയബിന് തുറന്നു നൽകിയത്.

"ഞാൻ ഇവിടെ എത്താനുള്ള കാരണം അദ്ദേഹമാണ്. ഞങ്ങൾ ജയിച്ച സമ്മാനത്തുക പറഞ്ഞപ്പോൾ, അദ്ദേഹം സ്തബ്ധനായി, കണ്ണുകൾ നിറഞ്ഞൊഴുകി."

സാധ്യതകളിൽ വിശ്വസിച്ചപ്പോൾ

ഫേസ്ബുക്കിലൂടെ അവിചാരിതമായാണ് തയബ് ദി യു.എ.ഇ ലോട്ടറി കണ്ടെത്തിയത്. 2024 മുതൽ ഗെയിം കളിക്കുന്നുണ്ട്.

"മറ്റു വിജയികളെ കണ്ടപ്പോൾ എനിക്കും തോന്നി, ഒരു ദിവസം ഞാനും വിജയിക്കും. ഞാൻ പങ്കെടുക്കുന്നത് തുടർന്നു, വിശ്വസിക്കുന്നത് തുടർന്നു, ഒടുവിൽ ആ ദിവസം എത്തി."

അടുത്ത അദ്ധ്യായം

സാമ്പത്തിക സ്വാതന്ത്ര്യം മാത്രമല്ല തയബ് ഈ വിജയത്തിലൂടെ നേടിയത്. ചുറ്റുമുള്ളവർക്ക് പുതിയ അവസരങ്ങൾ കൂടെയാണ്.

സമ്മാനത്തുക ഉപയോഗിച്ച് ആദ്യമായി ചെയ്യാൻ പോകുന്നത് നാട്ടിൽ ഒരു വീട് നിർമ്മിക്കുകയാണെന്ന് തയബ് പറയുന്നു.

ഇനി മറ്റൊരു ജോലിയും നോക്കണം എന്നതാണ് ആഗ്രഹം. സ്വന്തമായി സംരംഭം തുടങ്ങാനും നിക്ഷേപകനാകാനുമാണ് തയബ് ആഗ്രഹിക്കുന്നത്.

സ്വന്തം സ്വപ്നങ്ങൾക്കും അദ്ദേഹം പണം മാറ്റിവെക്കുന്നുണ്ട്.

"ഞാൻ ഒരു മഹീന്ദ്ര ഥാർ ജീപ്പും റോളക്സ് വാച്ചും വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട്."

ഒരുമിച്ച് നിർമ്മിച്ച ഭാവി

ഈ വിജയത്തിന് മുൻപും തയബിനെ തുണച്ചവരെ അദ്ദേഹം പ്രത്യേകം ഓർക്കുന്നു.

അതിൽ പ്രധാനപ്പെട്ടയാൾ പങ്കാളിയാണ്. "എനിക്ക് ഒന്നും ഇല്ലാതിരുന്ന കാലത്തും അവൾ ഒപ്പമുണ്ടായിരുന്നു. ബുദ്ധിമുട്ടുകൾ, കഠിനാധ്വാനം, എല്ലാം അവൾക്കറിയാം."

ഈ സന്തോഷ വാർത്ത കാമുകിയും ആദ്യം വിശ്വസിച്ചില്ലെന്ന് തയബ് പറയുന്നു.

"ഞാൻ അവളെ ടിക്കറ്റ് കാണിച്ചു. അവൾ ഞെട്ടിപ്പോയി."

യു.എ.ഇ ലോട്ടറിക്കും ഇത് അഭിമാന നിമിഷമാണ്. എല്ലാ ഗെയിമുകളും ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റിയുടെ അനുമതിയോടെയാണ് പ്രവർത്തിക്കുന്നത്. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.theuaelottery.ae

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുബായിൽ വാഹനാപകടം; ഇന്ത്യൻ തൊഴിലാളികൾക്ക് അടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം, മൂന്ന് പേരുടെ നില ഗുരുതരം
വൃക്കരോഗത്തെ തുടർന്ന് ദമ്മാമിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു