
കുവൈത്ത് സിറ്റി: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നതടക്കമുള്ള നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് അറിയിച്ചു. രോഗ പ്രതിരോധത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുമായി ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മടിക്കില്ല. മന്ത്രാലയത്തിന്റെ നിര്‍ദേശം ജനങ്ങള്‍ അവഗണിക്കുന്നത് കാരണമായി രാജ്യത്തിന്റെ ആരോഗ്യ രംഗം തകരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കുവൈത്തിൽ ഇന്ന് ഏഴ് ആളുകൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 130 ആയി . ഇവരില്‍ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ചികിത്സയിലായിരുന്ന പന്ത്രണ്ട് പേർ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ 118 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ