
ദുബൈ: 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈ ബസ്‍ അപകടത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡ്രൈവര്‍ക്ക് ശിക്ഷാ ഇളവ്. ഒമാന്‍ സ്വദേശിയായ ഡ്രൈവറുടെ ജയില്‍ ശിക്ഷ ഏഴ് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായാണ് കുറച്ചത്. അതേസമയം ഡ്രൈവര്‍ 34 ലക്ഷം ദിര്‍ഹം ബ്ലഡ് മണിയും 50,000 ദിര്‍ഹം പിഴയും അടയ്‍ക്കണമെന്നും കോടതി വിധിച്ചു.
ശിക്ഷാ കലാവധി പൂര്‍ത്തിയായ ശേഷം ഡ്രൈവറെ നാടുകടത്തണമെന്ന വിധിയും റദ്ദാക്കിയിട്ടുണ്ട്. 2019 ജൂണ്‍ മാസത്തിലുണ്ടായ അപകടത്തില്‍ 17 പേരാണ് മരണപ്പെട്ടത്. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. 55കാരനായ ഒമാന്‍ സ്വദേശിയാണ് ബസ് ഓടിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ ബസ് 94 കിലോമീറ്റര്‍ വേഗതയിലായിരുന്നു. സംഭവ സ്ഥലത്ത് അനുവദിക്കപ്പെട്ടിരുന്ന വേഗ പരിധിയുടെ ഇരട്ടിയിലധികമാണിത്. അമിത വേഗത്തില്‍ വന്ന ബസ് റോഡിലെ മുന്നറിയിപ്പ് ബോര്‍ഡിലും ലോഹ ബാരിയറിലും ഇടിക്കുകയായിരുന്നു. 15 പേര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. ചികിത്സയിലായിരുന്ന രണ്ട് പേര്‍ പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam