ഫ്ലാറ്റിലെ ജനാലയ്ക്ക് പുറത്ത് കുടുങ്ങി ഏഴുവയസ്സുകാരന്‍; ഒടുവില്‍...

Published : Jan 30, 2020, 11:31 PM IST
ഫ്ലാറ്റിലെ ജനാലയ്ക്ക് പുറത്ത് കുടുങ്ങി ഏഴുവയസ്സുകാരന്‍; ഒടുവില്‍...

Synopsis

മുറിയിലേക്ക് തിരിച്ചുകയറാനാകാതെ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല...

റിയാദ്: സൗദിയില്‍ ജനാലയ്ക്ക് പുറത്ത് കുടുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്തി സിവില്‍ ഡിഫന്‍സ് അധികൃതര്‍. ഏഴുവയസ്സുകാരന്‍ ആണ് കളിക്കുന്നതിനിടെ ഫ്ലാറ്റിലെ ജനാലയുടെ കമ്പിക്ക് പുറത്ത് കുടുങ്ങിപ്പോയത്. കളിക്കുന്നതിനിടെ കുട്ടി നടന്ന് ജനാലയുടെ അടുത്ത് പോയത് വീട്ടുകാര്‍ കണ്ടിരുന്നില്ല.

മുറിയിലേക്ക് തിരിച്ചുകയറാനാകാതെ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. പിടിവിട്ട് ഏത് നിമിഷവും താഴെവീഴുമെന്ന നിലയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്.

സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി സുഖമായിരിക്കുന്നുവെന്ന് അല്‍ഖസീം സിവില്‍ ഡിഫന്‍സ് വക്താവ് ഇബ്രാഹിം അബല്‍ഖൈല്‍ അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതിയ അധ്യയന വർഷത്തിന്‍റെ തുടക്കം; സുരക്ഷ ശക്തമാക്കി കുവൈത്ത്, 870 പട്രോൾ സംഘങ്ങളെ വിന്യസിച്ചു
സൗദിയിൽ വാഹനം ഒട്ടകക്കൂട്ടത്തിലിടിച്ച് അപകടം; പ്രവാസി ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു