
ഷാര്‍ജ: ഷാര്‍ജ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‍കൂളുകളിലും ഓണ്‍ലൈന്‍ പഠനം തുടരാന്‍ തീരുമാനം. എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് ടീമും ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റിയുമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്കൂള്‍ തുറന്ന് രണ്ടാഴ്‍ച ഓണ്‍ലൈന്‍ പഠനം മതിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് അടുത്ത രണ്ടാഴ്‍ച കൂടി നീട്ടാനാണ് തീരുമാനം.
സെപ്‍തംബര്‍ 24 വരെ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‍കൂളുകളിലും ഓണ്‍ലൈന്‍ പഠനം തുടരാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ബാധകമായിരിക്കും. രാജ്യത്തെ കൊവിഡ് സാഹചര്യങ്ങള്‍ വിശദമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന തീരുമാനങ്ങളായിരിക്കും കൈക്കൊള്ളുകയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam