10 വർഷത്തിലേറെ പഴക്കമുള്ള ട്രാഫിക് പിഴകൾ റദ്ദാക്കി, ആശ്വാസമാകുന്ന നടപടിയുമായി ഷാർജ, 7,000ത്തിലധികം പിഴകൾ ഒഴിവാക്കി

Published : Oct 22, 2025, 01:36 PM IST
sharjah police

Synopsis

10 വർഷത്തിലേറെ പഴക്കമുള്ള ട്രാഫിക് പിഴകൾ റദ്ദാക്കി. 7,000ത്തിലധികം പിഴകൾ ഒഴിവാക്കി. ആശ്വാസമാകുന്ന നടപടിയുമായി ഷാർജ. ഇതുവരെ 284 പേർക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചു. 7,000ത്തിലധികം ട്രാഫിക് പിഴകളാണ് റദ്ദാക്കിയത്. 

ഷാർജ: ഷാർജയിൽ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 10 വർഷത്തിലേറെ പഴക്കമുള്ള പിഴകൾ ഷാർജ അധികൃതർ റദ്ദാക്കി. ഏഴായിരത്തിലധികം ഗതാഗത നിയമലംഘന പിഴകളാണ് റദ്ദാക്കിയത്. എക്സിക്യൂട്ടീവ് കൗൺസിലിന്‍റെ ഏറ്റവും പുതിയ തീരുമാനം അനുസരിച്ചാണ് വർഷങ്ങളായി അടയ്ക്കാതെ കിടന്ന പിഴകൾ ഒഴിവാക്കി നൽകിയത്. സാമൂഹിക സ്ഥിരത ഉറപ്പാക്കാനുള്ള സർക്കാരിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായി പത്ത് വർഷത്തിൽ അധികം പഴക്കമുള്ള ഗതാഗത നിയമലംഘന പിഴകൾ ഒഴിവാക്കാനുള്ള എക്സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനം ഷാർജ പൊലീസ് നടപ്പാക്കുകയായിരുന്നു. ഇതുവരെ 284 പേർക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചു. 7,000ത്തിലധികം ട്രാഫിക് പിഴകളാണ് റദ്ദാക്കിയത്.

ഇളവ് ലഭിക്കാൻ അപേക്ഷിക്കുന്നവർ പിഴ ഒഴിവാക്കുന്നതിന് 1,000 ദിർഹം ഫീസ് അടയ്‌ക്കേണ്ടതുണ്ട്. എന്നാൽ, വാഹന ഉടമയുടെ മരണം, 10 വർഷത്തിലധികം തുടർച്ചയായി രാജ്യം വിട്ടുപോകുക, ഉടമയെ കണ്ടെത്താൻ കഴിയാത്ത ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ തുടങ്ങിയ മാനുഷികപരമായതോ പ്രത്യേകമായതോ ആയ കേസുകളിൽ ഈ ഫീസിൽ ഇളവുണ്ട്. യോഗ്യരായ വ്യക്തികൾക്ക് ട്രാഫിക് ആൻഡ് ലൈസൻസിംഗ് സർവീസ് സെന്ററുകൾ സന്ദർശിച്ച് ഈ ആനുകൂല്യം നേടാവുന്നതാണ്. സുരക്ഷ ഉറപ്പാക്കാനും റോഡ് നിയമങ്ങൾ പാലിക്കാനും പൊതുജനം ഗതാഗത നിയമങ്ങൾ അനുസരിക്കണമെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡ് അഭ്യർഥിച്ചു.

നിയമലംഘനം നടന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയാണെങ്കിൽ, പിഴത്തുക, തടങ്കൽ കാലയളവ്, വാഹനം കണ്ടുകെട്ടിയതിനുള്ള ഫീസ് എന്നിവയിൽ 35 ശതമാനം ഇളവ് ലഭിക്കും. പിഴ 60 ദിവസത്തിന് ശേഷം, എന്നാൽ ഒരു വർഷത്തിനുള്ളിൽ അടയ്ക്കുകയാണെങ്കിൽ, പിഴത്തുകയിൽ മാത്രം 25 ശതമാനം ഇളവ് ലഭിക്കും. നിയമങ്ങൾ പാലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും പൊലീസ്, ഗതാഗത സംവിധാനങ്ങളിൽ പൊതുജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താനും ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ഷാർജ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി