
ഷാര്‍ജ: ഇന്‍റര്‍നെറ്റ് വഴിയുളള ബാങ്ക് തട്ടിപ്പ് ലോകവ്യാപകമായി വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട നിരവധി കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മൊബൈല്‍ ഫോണിലേക്കെത്തുന്ന സന്ദേശങ്ങള്‍ വഴിയും തട്ടിപ്പ് നടക്കുമെന്ന് ബാങ്കുകളടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ജാഗ്രത മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസും രംഗത്തെത്തയിരിക്കുകയാണ്.
മൊബൈല്‍ ഫോണിലേക്ക് ബാങ്കുകളുടേതെന്ന പേരില്‍ വരുന്ന എല്ലാ സന്ദേശങ്ങളും വിശ്വസിക്കരുതെന്നാണ് ഷാര്‍ജ പൊലീസ് പറയുന്നത്. ബാങ്ക് സ്റ്റേറ്റ്മെന്‍റ് അപ്ഡേറ്റ് ചെയ്യാനാവശ്യപ്പെട്ടുകൊണ്ടുള്ള മെസേജിന്‍റെ സ്ക്രീന്‍ ഷോട്ടടക്കം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടാണ് ഷാര്‍ജ പൊലീസിന്‍റെ മുന്നറിയിപ്പ്.
മൊബൈല്‍ വഴി തന്നെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് അപ്ഡേറ്റ് ചെയ്യാമെന്ന് പറയുന്ന സന്ദേശത്തില്‍ ബാങ്ക് അക്കൗണ്ടിന്‍റെ വിവരങ്ങള്‍ ചോദിക്കുന്നുണ്ട്. ബാങ്കുകള്‍ സാധാരണഗതിയില്‍ ഇത്തരം വിവരങ്ങള്‍ സന്ദേശങ്ങളായി ചോദിക്കാറില്ല. ഡെബിറ്റ് കാര്‍ഡ് നമ്പറും പിന്‍നമ്പരുമൊക്കെ ചോദിക്കുന്ന ഇത്തരം മെസേജുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്നും ഷാര്‍ജ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പ് ശ്രമങ്ങളെ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഷാര്‍ജ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam