
ഷാര്‍ജ: പ്രകൃതി സംരക്ഷണത്തിന്റെയും പ്രകൃതി സ്നേഹത്തിന്റെയും പ്രാധാന്യം വിളംബരം ചെയ്ത് ഷാർജ സഫാരിയിൽ ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷൻ ആരംഭിച്ചു. വിവിധ ഇനം പച്ചക്കറിതൈകൾ, ഓറഞ്ച്, നാരങ്ങ, പപ്പായ തുടങ്ങിയ പഴവർഗങ്ങളുടെ തൈകൾ, തുളസി, കറ്റാർവാഴ, ആര്യവേപ്പ് തുടങ്ങിയ ഔഷധമൂല്യമുള്ള ചെടികൾ, അസ്‍പരാഗസ്, ആന്തൂറിയ, ബോണ്‍സായി പ്ലാന്റ്, കാക്റ്റസ്, ബാമ്പുസ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികള്‍, ഇൻഡോർ പ്ലാന്റുകൾ, വിവിധയിനം വിത്തുകൾ തുടങ്ങിയവയെല്ലാം സഫാരിയിൽ ഒരുക്കിയിട്ടുണ്ട്.
കൂടാതെ ചെടിച്ചട്ടികള്‍, ഗ്രോബാഗ്, വാട്ടറിംഗ്ക്യാന്‍, ഗാര്‍ഡന്‍ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാര്‍ഡന്‍ ഹോസുകള്‍, വിവിധ ഗാര്‍ഡന്‍ ടൂളുകള്‍, ഗാര്‍ഡനിലേക്കാവശ്യമായ ഫെര്‍ട്ടിലൈസര്‍, വളങ്ങള്‍, പോട്ടിംങ് സോയില്‍, തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളും ഒരുകുടക്കീഴില്‍ നിരത്താന്‍ സഫാരിക്ക്കഴിഞ്ഞിട്ടിണ്ട്. വീട്ടിൽ വളർത്താൻ കഴിയുന്ന പക്ഷികളും സഫാരി ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനില്‍ ലഭ്യമാണ്.
"
സേവ (SEWA) വാട്ടർ ഡിപ്പാർട്മെന്റ് മാനേജർ ഇസാം അൽ മുല്ല പ്രൊമോഷൻ ഉദ്ഘാടനംചെയ്തു. പ്രവാസി സമൂഹത്തിന് ജൈവ കൃഷി അനുഭവവേദ്യമാക്കുകയാണ് ലക്ഷ്യമെന്ന് സഫാരി ഗ്രൂപ്പ് ചെയന്‍മാന്‍ അബൂബക്കർ മടപ്പാട്ട് പറഞ്ഞു. പുതിയ തലമുറയെ പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരാക്കുക എന്ന ലക്ഷ്യത്തോടെ സഫാരി ഗ്രീൻ ക്ലബിനും തുടക്കം കുറിക്കുകയാണ്. ക്ലബ്ബിൽ അംഗത്വം നേടുന്ന 1000 വിദ്യാർത്ഥികൾക്ക് ചെടികളും വിത്തുകളും സൗജന്യമായി വിതരണം ചെയ്യും. കൃഷി രീതികളെകുറിച്ചുള്ള സംശയ നിവാരണത്തിനായി ആഴ്ചയിൽ രണ്ട് ദിവസം വിദദ്ധരുടെ കണ്‍സള്‍ട്ടിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാളിൽ ഇത്തരത്തിലൊരു സംരംഭം ഒരുക്കിയത് മാതൃകാപരമാണെന്ന് യുഎഇയിലെ അറിയപ്പെടുന്ന കർഷകനും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ സുധീഷ് ഗുരുവായൂർ പറഞ്ഞു. ഗൾഫിൽ സ്ഥലപരിമിതികൾ ഉള്ളപ്പോൾ തന്നെ സാധ്യമായിടങ്ങളിൽ പച്ചക്കറികളും ഔഷധ സസ്യങ്ങളും അലങ്കാര ചെടികളും വളർത്തുന്നതിനാവശ്യമായ പ്രോത്സാഹനം നൽകുകയാണ് സഫാരി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"
ജൈവ കാർഷിക രംഗത്തും, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായി നേതൃത്വം നൽകുന്ന സുധീഷ് ഗുരുവായൂർ, മൊസ്‍തുണ്ണി മാസ്റ്റർ, നജീബ് മുഹമ്മദ് ഇസ്‍മായിൽ, ഷമീറ അബ്ദുൽ റസാഖ്, രാജി, റാഷിദ ആദിൽ തുടങ്ങിയവരെ ആദരിച്ചു. ആദരവിന് അർഹരായവരെ സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കർ മടപ്പാട്ട് പൊന്നാട അണിയിച്ചു. സേവ വാട്ടർ ഡിപ്പാർട്മെന്റ് മാനേജർ ഇസാം അൽ മുല്ല മൊമെന്റോ നൽകി. സഫാരി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷാഹിദ് ബക്കർ, റീജിയണൽ ഡയറക്ടർ (പര്‍ച്ചേയ്‍സ്) ബി.എം കാസിം, ചാക്കോ ഊളക്കാടൻഎന്നിവർ സന്നിഹിതരായിരുന്നു. പ്രൊമോഷന്റെ ഭാഗമായി ബെസ്റ്റ് വില്ല ഗാർഡൻ, ബെസ്റ്റ് ബാല്‍ക്കണി ഗാർഡൻ തുടങ്ങിയ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam