'ലോകത്തിന്റെ നെറുകയില്‍' തൊട്ട് ശൈഖ് ഹംദാന്‍, വീഡിയോ വൈറല്‍

By Web TeamFirst Published Dec 6, 2020, 1:33 PM IST
Highlights

ബുര്‍ജിന്റെ ഏറ്റവും മുകളിലെത്തിയ അദ്ദേഹം 828 മീറ്റര്‍ മുകളില്‍ നിന്ന് ദുബൈ നഗരത്തിന്റെ സൗന്ദര്യം മുഴുവനും ദൃശ്യമാകുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറുന്ന വീഡിയോ പങ്കുവെച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. '828 മീറ്റര്‍ ആവേശം' എന്നാണ് വീഡിയോ പങ്കുവെച്ച് ശൈഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ശനിയാഴ്ച വൈകുന്നേരം പങ്കുവെച്ച വീഡിയോ മിനിറ്റുകള്‍ക്കകം ഒരു ലക്ഷത്തോളം ആളുകളാണ് കണ്ടത്.

ബുര്‍ജ് ഖലീഫയിലേക്ക് കയറുന്ന വീഡിയോയാണ് ശൈഖ് ഹംദാന്‍ പങ്കുവെച്ചത്. ബുര്‍ജിന്റെ ഏറ്റവും മുകളിലെത്തിയ അദ്ദേഹം 828 മീറ്റര്‍ മുകളില്‍ നിന്ന് ദുബൈ നഗരത്തിന്റെ സൗന്ദര്യം മുഴുവനും ദൃശ്യമാകുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fazza (@faz3)

click me!