
ദുബൈ: തന്റെ ഇരട്ടക്കുട്ടികൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. 2021ലാണ് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിനും ഭാര്യ ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനും ഒരു ആണ്‍ കുഞ്ഞും പെണ്‍കുഞ്ഞും ജനിച്ചത്. ആൺകുട്ടിയുടെ പേര് റാഷിദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നും പെൺകുട്ടിയുടെ പേര് ശൈഖ ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നുമാണ്. ഇവർക്ക് നാലാം പിറന്നാൾ ആശംസിച്ചുകൊണ്ടുള്ള വീഡിയോ ആണ് വൈറലായത്.
പങ്കുവെച്ച വീഡിയോയിൽ മകൻ റാഷിദുമായി ചെസ് കളിക്കുന്നതും മകൾ ശൈഖയുമായി പാർക്കിൽ ചുറ്റിനടക്കുന്നതും ഉൾപ്പടെ പിതാവും മക്കളും തമ്മിലുള്ള സുന്ദരമായ നിമിഷങ്ങളുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 17 ദശലക്ഷത്തിലേറെ പേർ ശൈഖ് ഹംദാനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ