മോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചും ഹിന്ദിയില്‍ ട്വീറ്റ് ചെയ്തും അബുദാബി കിരീടാവകാശി

Published : May 24, 2019, 07:55 AM ISTUpdated : May 24, 2019, 07:57 AM IST
മോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചും ഹിന്ദിയില്‍ ട്വീറ്റ് ചെയ്തും അബുദാബി കിരീടാവകാശി

Synopsis

മോദിയെ അഭിനന്ദിച്ചുകൊണ്ട് ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധവും സഹകരണവും ശക്തമാക്കുമെന്നും  ഇന്ത്യന്‍ സര്‍ക്കാറും ജനങ്ങളും കൂടുതല്‍ പുരോഗതി പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 

അബുദാബി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ശൈഖ് മുഹമ്മദ് ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു.

മോദിയെ അഭിനന്ദിച്ചുകൊണ്ട് ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധവും സഹകരണവും ശക്തമാക്കുമെന്നും  ഇന്ത്യന്‍ സര്‍ക്കാറും ജനങ്ങളും കൂടുതല്‍ പുരോഗതി പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തന്റെ സുഹൃത്ത്  നരേന്ദ്രമോദിയുടെ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ഫോണില്‍ സംസാരിച്ചുവെന്നാണ് ശൈഖ് മുഹമ്മദിന്റെ ട്വീറ്റ്. ആശംസകള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കറൻസി കൂപ്പുകുത്തി, 42 ശതമാനമായി പണപ്പെരുപ്പം, ഇറാനിൽ പ്രതിഷേധവുമായി ജനം തെരുവിൽ
ബിഗ് ടിക്കറ്റ് – ഇന്ത്യൻ പ്രവാസികൾക്ക് AED 100,000 വീതം സമ്മാനം