
ദുബൈ: ദുബൈ മെട്രോ ജീവനക്കാരനെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബൈ മെട്രോയില്‍ യാത്ര ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ സഹായിച്ച സ്റ്റേഷന്‍ ഉദ്യോഗസ്ഥനെയാണ് ശൈഖ് മുഹമ്മദ് അഭിനന്ദിച്ചത്.
എമിറേറ്റ്‌സ് ടവര്‍ മെട്രോ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെ 'യഥാര്‍ത്ഥ ജനസേവനത്തിനുള്ള സത്യസന്ധമായ ഉദാഹരണം' എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. മെട്രോയില്‍ യാത്ര ചെയ്യാനെത്തിയ അഷ്‌ലീഗ് സ്റ്റുവര്‍ട് എന്ന മാധ്യമപ്രവര്‍ത്തകയുടെ നോല്‍ കാര്‍ഡില്‍ പണമില്ലായിരുന്നു. ഇവര്‍ പഴ്‌സ് എടുക്കാനും മറന്നു. എന്നാല്‍ ഇത് മനസ്സിലാക്കിയ ജീവനക്കാരന്‍ സ്വന്തം കയ്യില്‍ നിന്ന് പണം നോല്‍ കാര്‍ഡില്‍ ഇടുകയായിരുന്നു.
പിന്നീട് തിരികെ നല്‍കാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥന്‍ പണം വാങ്ങിയില്ല. 'സ്റ്റാഫ് സൂപ്പര്‍മാന്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ട് യുവതി ജീവനക്കാരന്റെ ചിത്രം ഉള്‍പ്പെടെ ട്വീറ്റ് ചെയ്തിരുന്നു. ഇത് റീട്വീറ്റ് ചെയ്താണ് ശൈഖ് മുഹമ്മദ് അഭിനന്ദനം അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ