ചെണ്ടമേളം ആസ്വദിച്ചും സദ്യയുണ്ടും ഓണാഘോഷത്തില്‍ പങ്കെടുത്ത് ബഹ്‌റൈന്‍ റോയല്‍ ഗാര്‍ഡ് കമാന്‍ഡര്‍, വീഡിയോ

Published : Sep 01, 2020, 10:05 PM ISTUpdated : Sep 01, 2020, 10:15 PM IST
ചെണ്ടമേളം ആസ്വദിച്ചും സദ്യയുണ്ടും ഓണാഘോഷത്തില്‍ പങ്കെടുത്ത് ബഹ്‌റൈന്‍ റോയല്‍ ഗാര്‍ഡ് കമാന്‍ഡര്‍, വീഡിയോ

Synopsis

മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തില്‍ പങ്കു ചേര്‍ന്ന ബഹ്‌റൈന്‍ റോയല്‍ ഗാര്‍ഡ് കമാന്‍ഡറും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് പ്രസിഡന്റുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ വീഡിയോയാണ് ഇപ്പോള്‍ പ്രവാസി മലയാളികളെ ഉള്‍പ്പെടെ അത്ഭുതപ്പെടുത്തുന്നത്.

മനാമ: ഓണക്കാലം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ലോകത്തിന്‍റെ ഏത് കോണിലാണെങ്കിലും മലയാളികള്‍ ഓണം ആഘോഷമാക്കാറുണ്ട്. നാട്ടിലില്ലെങ്കിലും പകിട്ട് ഒട്ടും ചോരാതെ പ്രവാസികളും ഓണം ആഘോഷിക്കും.

എന്നാല്‍ മലയാളികളുടെ ദേശീയോത്സവമായ ഓണഘോഷത്തില്‍ പങ്കുചേര്‍ന്ന ബഹ്‌റൈന്‍ റോയല്‍ ഗാര്‍ഡ് കമാന്‍ഡറും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് പ്രസിഡന്റുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ വീഡിയോയാണ് ഇപ്പോള്‍ പ്രവാസി മലയാളികളെ ഉള്‍പ്പെടെ അത്ഭുതപ്പെടുത്തുന്നത്. സ്വവസതിയിലൊരുക്കിയ ആഘോഷത്തില്‍ പങ്കെടുത്ത അദ്ദേഹം ചെണ്ടമേളം ആസ്വദിക്കുന്നതും ഓണസദ്യ കഴിക്കുന്നതും സന്തോഷം പങ്കിടുന്നതുമായ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. 

"

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്‍റ് അൽ നഹ്യാന്‍റെ വമ്പൻ തീരുമാനം, '1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും'
വാഷിംഗ് പൗഡർ ബോക്സുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ചു, കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി, പിടിച്ചെടുത്തത് 704 കാർട്ടൺ സിഗരറ്റ്