370 ദിവസങ്ങള്‍, താണ്ടിയത് എണ്ണായിരത്തിലധികം കിലോമീറ്റര്‍; ഒടുവില്‍ ശിഹാബ് കാല്‍നടയായി മക്കയിലെത്തി 

Published : Jun 09, 2023, 09:25 AM ISTUpdated : Jun 09, 2023, 09:36 AM IST
370 ദിവസങ്ങള്‍, താണ്ടിയത് എണ്ണായിരത്തിലധികം കിലോമീറ്റര്‍; ഒടുവില്‍ ശിഹാബ് കാല്‍നടയായി മക്കയിലെത്തി 

Synopsis

കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നത്തിന് തൊട്ട് അടുത്ത് എത്തിയ ശിഹാബ്  ഉംറ നിര്‍വ്വഹിച്ചു.

മക്ക: വളാഞ്ചേരിയില്‍ നിന്ന് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി മലയാളി യുവാവ് ശിഹാബ് ചോറ്റൂർ കാല്‍നടയായി ഒടുവില്‍ മക്കയിലെത്തി. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് രാജ്യങ്ങള്‍ പിന്നിട്ട് കഴിഞ്ഞ മാസമാണ് ശിഹാബ്  സൌദി അറേബ്യയിലെ മദീനയിലെത്തിയത്. 21 ദിവസത്തോളം മദീനയില്‍ ചെലവഴിച്ച ശേഷമാണ് ശിഹാബ്  മക്കയിലേക്ക് പുറപ്പെട്ടത്. മദീനയില് നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ ദൂരം 9 ദിവസം കൊണ്ടാണ് ശിഹാബ്  പിന്നിട്ടത്.

കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നത്തിന് തൊട്ട് അടുത്ത് എത്തിയ ശിഹാബ്  ഉംറ നിര്‍വ്വഹിച്ചു. നാട്ടില്‍ നിന്ന് മാതാവ് സൈനബ എത്തിയ ശേഷമാകും ശിഹാബ് ഹജ്ജ് ചെയ്യുക. 2022 ജൂൺ രണ്ടിനാണ് കാൽ നടയായി ശിഹാബ് ചോറ്റൂർ ഹജ്ജ് യാത്ര തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്റ്റംബറിൽ ഇന്ത്യൻ അതിർത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു. പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്.

ട്രാന്‍സിറ്റ് വിസ ലഭിക്കാനായാണ് ശിഹാബിന് കാലതാമസം നേരിട്ടത്.  വാഗ അർത്തിയിലെ ആഫിയ സ്‌കൂളിൽ നാല് മാസത്തോളം തങ്ങിയ ശേഷമാണ് പാകിസ്ഥാൻ ട്രാന്‍സിറ്റ് വിസ അനുവദിച്ചതും പാകിസ്ഥാനിലേക്ക് കടന്നതും. പാകിസ്ഥാനിലൂടെ തുടർന്ന യാത്ര പിന്നീട് ഇറാനിൽ എത്തി. രാജ്യ സുരക്ഷയുടെ പ്രശ്‌നം കാരണം വിമാനം വഴിയാണ് ഇറാനിലേക്ക് എത്തിയത്. 2023 - ലെ ഹജ്ജിന്‍റെ ഭാഗമാകാന്‍ 8640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനായിരുന്നു കഞ്ഞിപുര സ്വദേശി  ശിഹാബ് ചോറ്റൂർ യാത്ര ആരംഭിച്ചത്. 

കാൽനടയായി ഹജ്ജിന് മക്കയിലേക്ക് തിരിച്ച ശിഹാബിന്റെ ഹാക്ക് ചെയ്യപ്പെട്ട ഇൻസ്റ്റഗ്രാം അക്കൌണ്ട് തിരിച്ചുപിടിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

പൊലീസ് പട്രോളിങ് സംഘത്തിന് തോന്നിയ സംശയം, രക്ഷപ്പെടാൻ ശ്രമിച്ച് ഡ്രൈവർ, ടാക്സിയിൽ മയക്കുമരുന്ന് കടത്ത്
ആയിരം വർഷം മുമ്പ് പൊട്ടിത്തെറിച്ച സൗദിയിലെ അഗ്നിപർവ്വതം, ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നൂറ് സ്ഥലങ്ങളിലൊന്ന്